Latest NewsNewsIndia

ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഇസ്രയേലില്‍ നിന്ന് കൂടുതല്‍ ഫാല്‍കണുകള്‍; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാന്‍ അത്യാധൂനിക റഡാര്‍ വിമാനങ്ങള്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഇസ്രയേലില്‍ നിന്ന് കൂടുതല്‍ ഫാല്‍കണുകള്‍; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാന്‍ അത്യാധൂനിക റഡാര്‍ വിമാനങ്ങള്‍. ഒരു ബില്യന്‍ യുഎസ് ഡോളര്‍ ചെലവില്‍ ഇസ്രയേലില്‍ നിന്നു രണ്ട് ഫാല്‍ക്കണ്‍ എഡബ്ല്യുഎസിഎസ് ആണ് വ്യോമസേന വാങ്ങുന്നത്. ഇസ്രയേല്‍ നിര്‍മ്മിത വ്യോമ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങള്‍ ചേര്‍ന്ന ഫാല്‍ക്കണ്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശത്രുവിന്റെ പോര്‍വിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇവയ്ക്കു സാധിക്കും. ശത്രുസൈന്യത്തിന്റെ ഒരുക്കങ്ങളെ വിലയിരുത്തി തിരിച്ചടിക്കു തയ്യാറെടുക്കാന്‍ സേനയെ സഹായിക്കുന്നു.

read also : 28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്.. രശ്മി നായരുടെ വിവാദ പോസ്റ്റ് : പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് വിവാദ നായിക

വര്‍ദ്ധിച്ചു വരുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലെ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റവും തുടര്‍ന്നുള്ള കുഴപ്പങ്ങളും ലഡാക്കിലെ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷവും ആണ് ഈ തീരുമാനത്തിന് കാരണം. സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലില്‍ നിര്‍മ്മിച്ച വായുവിലൂടെയുള്ള ഭീഷണി നേരിടുന്നതിനുള്ള റഡാര്‍ സംവിധാനമായ ഫാല്‍ക്കണ്‍ അവാക്‌സാണ് വാങ്ങുന്നത്. റഷ്യന്‍ നിര്‍മ്മിത എ-50 എയര്‍ക്രാഫ്റ്രിന് മുകളില്‍ ഘടിപ്പിക്കുന്ന ഫാല്‍ക്കണ്‍ റഡാര്‍ 360 ഡിഗ്രി തിരിഞ്ഞ് ശത്രുക്കളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കും.

നിലവില്‍ ഇന്ത്യയ്ക്ക് ഫാല്‍ക്കണ്‍ റഡാര്‍ ഘടിപ്പിച്ച മൂന്ന് വിമാനങ്ങളുണ്ട്. 240 ഡിഗ്രി നിരീക്ഷണത്തിന് ഉതകുന്ന ഡിആര്‍ഡിഒ നിര്‍മ്മിത വിമാനങ്ങള്‍ രണ്ടെണ്ണവുമുണ്ട്. സിയാച്ചിന്‍ മേഖലയിലേക്ക് സേനാ നീക്കം ശക്തിപ്പെടുത്തുന്നതിനും ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ദൗലത് ബെഗ് ഓള്‍ട്ടി മേഖലയിലേക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ഉണ്ടാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരമാനിച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിന് ഫാല്‍കണ്‍ റഡാര്‍ സംവിധാനം ഉപയോഗിക്കും.

ചൈനയ്ക്ക് ഇവ 28 എണ്ണമാണുള്ളത്. പാക്കിസ്ഥാന് ഏഴും. ഫാല്‍ക്കണ്‍ റഡാറുകള്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷമെടുത്താകും എത്തുക. ഫെബ്രുവരി 26ലെ ബാലാകോട്ട് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ രണ്ട് സ്വിസ് നിര്‍മ്മിത റഡാര്‍ സംവിധാനമുള്ള വിമാനങ്ങളില്‍ സ്ഥിതി നിരീക്ഷിച്ചിരുന്നു. ഇതും ലഡാക്കിലുണ്ടായ ചൈനീസ് പ്രകോപനവും വായുവിലൂടെയുള്ള ഭീഷണി നേരിടുന്നതിനുള്ള റഡാര്‍ സംവിധാനം കരസ്ഥമാക്കേണ്ടതിന്റെ ആവശ്യം വായുസേനക്ക് ബോദ്ധ്യപ്പെടാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് ഫാല്‍ക്കണ്‍ വാങ്ങുന്നത്. വ്യോമസേനയ്ക്കു നിലവില്‍ മൂന്ന് ഫാല്‍ക്കണ്‍ ഉണ്ട്. രണ്ടെണ്ണം കൂടി ചേരുമ്‌ബോള്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിനു കരുത്ത് കൂടും.

റഷ്യയുടെ ഇല്ല്യുഷിന്‍ -76 ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലാണ് എഡബ്ല്യുഎസിഎസ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ നിരീക്ഷണ ശേഷി കാരണം ‘ആകാശത്തിലെ കണ്ണ്’ എന്നാണു വിളിപ്പേര്. ശത്രുവിമാനങ്ങള്‍, മിസൈലുകള്‍, അതിര്‍ത്തിക്കപ്പുറത്തുള്ള സൈനികരുടെ നീക്കങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ ഫാല്‍ക്കണിനു കഴിയും. ഇസ്രയേലിന്റെ എഡബ്ല്യുഎസിഎസിനു പുറമെ ഇന്ത്യയുടെ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മുന്നറിയിപ്പ് നിയന്ത്രണ സംവിധാനവും വ്യോമസേന ഉപയോഗിക്കുന്നുണ്ട്.

ആധുനിക യുദ്ധത്തില്‍ എഡബ്ല്യുഎസിഎസ്, എഇഡബ്ല്യു ആന്‍ഡ് സി എന്നീ നിയന്ത്രണ, മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഘടിപ്പിച്ച വിമാനങ്ങളുടെ സാന്നിധ്യം നിര്‍ണായകമാണ്. എസ്-400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങുന്നതിന് 2018 ഒക്ടോബറില്‍ റഷ്യയുമായി 5 ബില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. മിസൈല്‍ സംവിധാനത്തിനായി കഴിഞ്ഞ വര്‍ഷം റഷ്യയ്ക്ക് ഇന്ത്യ 800 മില്യന്‍ ഡോളര്‍ കൈമാറിയിരുന്നു. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളെ നാല്‍പതോളം സുഖോയ് യുദ്ധവിമാനങ്ങളിലേക്ക് സംയോജിപ്പിക്കുന്നതും പുരോഗമിക്കുകയാണ്.

30,000 അടി ഉയരത്തില്‍നിന്നു 500 കിലോമീറ്റര്‍ ദൂരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണു ഫാല്‍ക്കണ്‍ എഡബ്ല്യുഎസിഎസിന്റെ വിശേഷത. ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഇവ ആകാശ, സമുദ്ര നിരീക്ഷണങ്ങള്‍ക്ക് ഏറ്റവും മികച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button