കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ബിഎസ്എഫ്, 12 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നോര്‍ത്ത് ബംഗാള്‍ അതിര്‍ത്തിയിലെ 61 ബറ്റാലിയന്‍ ബിഎസ്എഫിന്റെയും 151 ബറ്റാലിയന്‍ ബിഎസ്എഫിന്റെയും ബിഒപി ഹിലി സൈനികരും കസ്റ്റംസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പരിശോധന നടത്തിയത്.
Read Also: ആഴ്ചയുടെ അവസാന ദിനവും നഷ്ടം രുചിച്ച് വ്യാപാരം, അറിയാം ഇന്നത്തെ വിപണി നിലവാരം
പരിശോധനയില്‍ ട്രക്ക് ഡ്രൈവറുടെ ക്യാബിനില്‍ കറുത്ത പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. 49 ലക്ഷം രൂപ വിലമതിക്കുന്ന യാബ ഗുളികകളും 11 കോടിയിലധികം വിലമതിക്കുന്ന 321 ഗ്രാം ഹെറോയിനും അടങ്ങിയ ചെറിയ പാക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെടുത്തത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടത്തുന്നതിനായാണ് ഇവ ട്രക്കിനുള്ളില്‍ സൂക്ഷിച്ചിരുന്നത്.
ബിഎസ്എഫ് ട്രക്ക് പിടിച്ചെടുക്കുകയും ട്രക്ക് ഉടമകളായ ആകാശ് മൊണ്ടല്‍, ബബ്ലു ഒറാവ് എന്നിവരെ തിരിച്ചറിയുകയും ചെയ്തു.
Post Your Comments