ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തെഴുതിയതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കിടെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.കോണ്‍ഗ്രസില്‍ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല, കത്തെഴുതിയവരെ ചിലര്‍ ആക്രമിച്ചപ്പോള്‍ നേതൃത്വം മൗനം പാലിച്ചുവെന്നും സിബല്‍ തുറന്നടിച്ചു. ഏതെങ്കിലും ഒരു നേതാവിന് എതിരായിരുന്നില്ല കത്ത്.
ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി ശക്തിപ്പെടണം എന്ന ആഗ്രഹം മാത്രം മുന്‍നിര്‍ത്തിയാണ് കത്തെഴുതിയത്. എന്നാല്‍, ഉന്നയിക്കപ്പെട്ട ആശങ്കകളൊന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെയും തിരിച്ചടികളെയുമാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്നതെന്ന കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്ന് സിബല്‍ ചോദിച്ചു.കത്തെഴുതിയവരെ വിമതര്‍ എന്ന് വിശേഷിപ്പിച്ച് അമര്‍ത്താന്‍ നോക്കുകയല്ല, എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
പഴമയിലേക്ക് പോയ ഓണ പൂക്കളം, കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളികള്‍ക്ക് ഇന്ന് ഉത്രാടപാച്ചില്‍
പ്രവര്‍ത്തക സമിതി യോഗത്തില്‍ ചിലര്‍ കത്തെഴുതിയവരെ ആക്രമിച്ചപ്പോള്‍ അത് തടയാന്‍ നേതൃത്വത്തിലെ ഒരാള്‍ പോലും ഇടപെട്ടില്ല. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിപ്പോള്‍ പറയാനാകില്ലെന്നായിരുന്നു സിബലിന്റെ പ്രതികരണം. കത്തില്‍ ഉന്നയിച്ച കാര്യങ്ങളൊന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും, ഏതെങ്കിലും ഒരു നേതാവിന് പ്രത്യേകിച്ച് രാഹുലിന് എതിരായിരുന്നില്ല കത്തെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തെഴുതിയത് പാര്‍ട്ടി ശക്തപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണെന്നും, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും, ഇക്കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്നും കപില്‍ സിബല്‍ ചോദിച്ചു. കത്തിന്റെ പൂര്‍ണ്ണ രൂപവും അദ്ദേഹം പുറത്തു വിട്ടു.
Post Your Comments