തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണം ആഘോഷിക്കാന്‍ എല്ലാ മുന്‍കരുതലും എടുക്കണം. കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുത്. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം ഷോപ്പിംഗിനായി പോകാവൂ. സമൂഹസദ്യയും മറ്റ് പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: പിഎസ്‌സി പട്ടിക റദ്ദായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കടകളില്‍ പോകുമ്പോള്‍ കുട്ടികളേയും പ്രായമായവരേയും കൂടെ കൊണ്ടു പോകരുത്. മുന്‍ കാലങ്ങളിലെ പോലെ ഷട്ടറുകള്‍ അടക്കരുത്. ഫോണിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വീട്ടില്‍ ഡെലിവറി ചെയ്യാനും ശ്രമിക്കണം. ബില്ലുകള്‍ പണമായി നല്‍കുന്നതിന് പകരം ഡിജിറ്റലാക്കണം. ഷോപ്പിംഗ് കഴിഞ്ഞു എത്തിയാല്‍ ദേഹം ശുചിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments