ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അസദുദ്ദീന്‍ ഒവൈസി. രാജ്യം പ്രശ്‌നങ്ങളുടെ നടുക്കാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആസൂത്രണമില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ യാതൊരു ആശങ്കയും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ തീരെ ആസൂത്രണമില്ലാതെയാണ് സര്‍ക്കാര്‍ നീങ്ങിയത്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് അപ്രതീക്ഷിത ലോക്ക് ഡൗണ്‍ പ്രഖ്യാപനം. ഇതിന്റെ ഫലമായി 1.8 കോടി ജനങ്ങള്‍ക്ക് ശമ്ബളം ലഭിക്കുന്നത് നിലച്ചു. എട്ട് കോടി കൂലി വേലക്കാര്‍ക്ക് തൊഴിലില്ലാതായി. 10 കോടി സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടാതായി എന്നും ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സാഹചര്യം വരുത്തിവച്ചത്. ഭരണഘടനാ വിരുദ്ധമായിട്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്ന് വിതരണം കൃത്യമായി നടക്കാത്ത സാഹചര്യവുമുണ്ടായി.
Post Your Comments