ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. മഹാരാഷ്ട്രയിലെ പൂനെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അവലോകനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാരുമായി മറ്റൊരു ഏറ്റുമുട്ടലിലേക്കാണ് വഴിതെളിയിക്കുന്നത്.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ ചുമത്തിയ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേസ് എന്‍ഐഎയ്ക്ക് വിട്ടത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ദേവേന്ദ്ര ഫഡ്നാവിസ് അടക്കം സംസ്ഥാനത്തെ ബിജെപി നേതൃത്വം. 2017 ഡിസംബര്‍ 31 ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
മലപ്പുറം ജില്ലയില്‍ കോളറ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
അതേസമയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയുള്ള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കല്‍ കൂടി ബിജെപി അപമാനിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്‍മുഖ് വിമര്‍ശിച്ചു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കേന്ദ്രം മറക്കരുതെന്ന് എന്‍സിപി മന്ത്രി ജിതേന്ദ്ര അവദ് പറഞ്ഞു.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments