മുംബൈ: കേസിന്റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പൂനെ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും ഫെബ്രുവരി 28 ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനെതിരെ എന്‍.സിപി നേരത്തെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നേരത്തെ ഈ കേസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഭീമ കൊറേഗാവ് കലാപത്തില്‍ മാവോയിസ്റ്റ് ഭീകരര്‍ക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമായ കേസാണിത്.
എന്നാല്‍ അന്വേഷണം മഹാരാഷ്ട്ര പോലീസിലെ സ്‌പെഷ്യല്‍ സെല്ലിനെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കിലും ഇപ്പോള്‍ എന്‍ഐഎ അന്വേഷണത്തെ പിന്തുണക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. കേസ് എന്‍ഐഎ ഏറ്റെടുത്തതിനെ അനുകൂലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുധീര്‍ ധവാലെ, റോണ വില്‍സണ്‍ , സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെന്‍ , അരുണ്‍ ഫെരേര, വെര്‍നന്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരാണ് അറസ്റ്റിലായത്.
കേസ് എന്‍.ഐ.എക്ക് വിട്ടതിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും എന്‍.സി.പി ചീഫ് ശരദ് പവാറും രംഗത്തെത്തിയിരുന്നു. ഭീമ കൊറേഗാവ് അന്വേഷണം മഹാരാഷ്ട്ര പൊലീസിലെ സ്പെഷ്യല്‍ സെല്ലിനെ ഏല്‍പ്പിക്കാനായിരുന്നു ഇവര്‍ നിര്‍ദ്ദേശിച്ചത്. കേസ് വിവരങ്ങളും മറ്റ് രേഖകളും മുംബൈ എന്‍.ഐ.എ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ എന്‍.ഐ.എ പൂനെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
സര്‍ക്കാര്‍ നേരത്തെ ഈ ഹര്‍ജിയെ എതിര്‍ത്തെങ്കിലും തടസ്സമുന്നയിക്കില്ല എന്ന് ഇപ്പോള്‍ നിലപാടെടുത്തിട്ടുണ്ട്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയ എന്‍സിപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം തന്നെയാണ് അന്വേഷണത്തില്‍ എതിര്‍പ്പില്ല എന്ന് വ്യക്തമാക്കി ഉത്തരവ് ഇറക്കിയത്.
Post Your Comments