KeralaLatest NewsNews

അഴിമതിയില്‍ മുങ്ങി താഴുന്ന സംസ്ഥാന സര്‍ക്കാര്‍ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നു: കെ.സുരേന്ദ്രന്‍

കോഴിക്കോട്: അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാര്‍ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോള്‍ കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്തിനെ സഹായിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ കിടന്ന് നിരങ്ങിയവരാണ് ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായദിശയില്‍ പുരോഗമിക്കുകയാണ്. അതിനെ അട്ടിമറിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയപ്പോഴാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ ഫയലുകള്‍ക്ക് തീവെച്ചത്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോള്‍ തന്നെ സി.പി.എമ്മിനെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ജനങ്ങള്‍ക്ക് മനസിലായതാണ്. കുടുങ്ങുമെന്നായപ്പോള്‍ കേസ് വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടു മാത്രമാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് പുറത്തുവന്നത്. ഇതിന്റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീര്‍ക്കുന്നത്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനുള്ള മന്ത്രി ബാലന്റെ ഭീഷണി ജനാധിപത്യവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button