മകളുടെ ഇന്റര്‍ കാസ്റ്റ് മാര്യേജില്‍ അന്തര്‍ ജാതി വിവാഹത്തില്‍ അതൃപ്തി ഉണ്ടായിരുന്ന അമ്മ മകളുടെ നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റു. തുടര്‍ന്ന വിറ്റ നവജാതശിശുവിനെ പെഡപ്പള്ളി ജില്ലയില്‍ ഒരാളില്‍ നിന്ന് തെലങ്കാന പോലീസ് കണ്ടെടുത്തു. മുത്തശ്ശി 1.10 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തെലങ്കാനയിലെ ഹുസുരാബാദ് ജില്ലയില്‍ താമസിക്കുന്ന കങ്കമ്മ മകള്‍ ജെ പദ്മയുമായി ഭര്‍ത്താവ് രമേഷും ഒരു മാസം പ്രായമുള്ള മകളുമായി പുറത്തോട്ടിറങ്ങാന്‍ നില്‍ക്കവെയാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
മകളുടെ അന്തര്‍ജാതി വിവാഹത്തില്‍ അമ്മയ്ക്ക് അതൃപ്തിയുണ്ടെന്നും നാല് ദിവസം മുമ്പ് ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും പ്രദേസവാസികള്‍ പറയുന്നു. താമസിയാതെ, നവജാത ശിശുവിനെ കാണാതായി.
കുട്ടിയെ കാണാതായതോടെ കുഞ്ഞിന്റെ അമ്മ പത്മ ബഹളം വച്ചതോടെ ചില ഗ്രാമവാസികള്‍ 100 ഡയല്‍ ചെയ്തു പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. മകളുടെ തിരോധാനത്തിന് പിന്നില്‍ അമ്മയുണ്ടെന്ന് സംശയിക്കുന്നതായി പത്മ പോലീസിനോട് പറഞ്ഞു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ അന്തര്‍ജാതി വിവാഹത്തിലും അതൃപ്തിയുണ്ടായതിനാലും കടം വീട്ടാന്‍ ആഗ്രഹിക്കുന്നതിനാലും കുട്ടിയെ പണത്തിന് വിറ്റതായി കങ്കമ്മ സമ്മതിച്ചു. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതരില്‍ നിന്ന് വെള്ളിയാഴ്ച കുട്ടിയെ പെഡപ്പള്ളി ജില്ലയില്‍ നിന്ന് കണ്ടെടുത്തു. കുട്ടിയെ വിറ്റതുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയാനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.
Post Your Comments