മസ്സാച്ചുസെറ്റ്‌സിലെ ഒരു വിവാഹത്തിനിടെ 2020 ഒരു മോശം വര്‍ഷമാണെന്ന വരന്റെ തമാശക്ക് തൊട്ട് പിന്നാലെ ശക്തമായ ഇടിമിന്നലും. വരൻ പറഞ്ഞ കാര്യം ശരി വെക്കുന്ന പോലെ കൃത്യമായിരുന്നു ഇടിമിന്നലും. ആരോണ്‍ സവിറ്റ്‌സ്‌കിയുടെയും ഡെനിസ് മക് ക്ല്യുവറിന്റെയും വിവാഹച്ചടങ്ങിനിടെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
വീടിന് പുറത്ത് ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. ‘2020 ഒരു നല്ല വര്‍ഷമല്ല, എങ്കിലും നാമതിനെ അഭിമുഖീകരിച്ചേ പറ്റൂ’ ആരോണിന്റെ തമാശയ്ക്ക് തൊട്ടുപിന്നാലെ അതിശക്തമായ ഇടിമിന്നലുണ്ടായി. ‘പ്രകൃതിയുടെ ഹ്യൂമര്‍ സെന്‍സ് അത്ര പോര’ എന്ന കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ആരോണ്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. ഭാഗ്യത്തിന് ആര്‍ക്കും ഷോക്കേറ്റില്ലെന്നും മഴ ആരംഭിക്കുന്നതിന് മുമ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്നും ആരോണ്‍ കൂട്ടിച്ചേര്‍ത്തു.
ആരോണിന്റെ വീഡിയോ ഇതിനോടകം 95,000 ത്തോളം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകഴിഞ്ഞു. ടണ്‍ കണക്കിന് ഫണ്‍ എന്ന നിലയിലായി കമന്റുകള്‍. സമയോചിതമായ ഇടിമിന്നല്‍ അടിപൊളിയായെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ദൗര്‍ഭാഗ്യത്തിന്റെ അനുഗ്രഹമാണിതെന്ന് മറ്റൊരാള്‍ കമന്റു ചെയ്തത്. ഒപ്പം 2020 ന് കുറിച്ച് നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Post Your Comments