ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ വിമാന യാത്ര ചെയ്യുന്നവര്‍ യാത്രാ വിലക്ക് നേരിടേണ്ടി വരും. മാസ്‌ക് ധരിക്കാതെ വിമാനത്തില്‍ ഇരിക്കുന്ന യാത്രക്കാരനെതിരേ വിമാനത്തിലെ ജീവനക്കാര്‍ക്ക് തന്നെ നടപടിയെടുക്കാവുന്നതാണ്. മോശമായി പെരുമാറുന്ന യാത്രക്കാരന് ഒരു വിമാനക്കന്പനി യാത്രാവിലക്ക് (നോ ഫ്‌ളൈ ലിസ്റ്റ്) ഏര്‍പ്പെടുത്തിയാല്‍ സാധാരണ ഗതിയില്‍ മറ്റു വിമാനക്കന്പനികളും ഇതു തുടരുന്നതാണ് പതിവ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ നിര്‍ത്തിവച്ചിരുന്ന ഭക്ഷണ വിതരണം വീണ്ടും ആരംഭിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും വിമാനത്തിനുളളില്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
Post Your Comments