COVID 19IndiaNewsSports

ബാഡ്മിന്റൺ താരം സ്വാത്വിക് സായ്‌രാജിന് കോവിഡ്

ഹൈദരാബാദ് : ബാഡ്മിന്റൺ താരവും, ഈ വർഷത്തെ അർജുനഅവാർഡ് ജേതാവുമായ സ്വാത്വിക് സായ്‌രാജ് റാൻകി റെഡ്ഢിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാളെ വിർച്വൽ പ്ളാറ്റ്ഫോമിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ സ്വാത്വിക് ഹൈദരാബാദിലെ സായ് സെന്ററിൽ എത്തേണ്ടതായിരുന്നു. ഇതിനു മുൻപ് കോവിഡ് പരിശോധന നിർബന്ധമാക്കിയതിനെ തുടർന്നാണ് സ്വാത്വിക് അടക്കം മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഒഴിവാക്കിയതായി കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു,

Also read : ‘660 കേന്ദ്രങ്ങള്‍, 10 ലക്ഷത്തോളം മാസ്ക്, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍’; നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനായുള്ള കേന്ദ്രത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

രാഷ്ട്രപതി ഭവനില്‍ നടക്കേണ്ട അവാര്‍ഡ് ദാനം ഇത്തവണ ഒാണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ജേതാക്കൾ രാജ്യത്തെ വിവിധ സായ് സെന്റുകളിലിരുന്ന് രാഷ്ട്രപതിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് വിർച്വലായി അവാർഡ് ഏറ്റുവാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button