ജിഎസ്ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്നു ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യംഅറിയിച്ചത്.
ഈ സാഹചര്യത്തില്‍ ഏഴു ദിവസത്തിനകം സംസ്ഥാനങ്ങള്‍ നിലപാടറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പട്ടു. മറ്റു സംസ്ഥാനങ്ങളിലെ ധന മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കാന്‍ ശ്രമിക്കുമെന്ന് ഐസക് പറഞ്ഞു.
ചര്‍ച്ചയ്ക്ക് കേരളം മുന്‍കൈയെടുക്കും. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും. കേന്ദ്രധനമന്ത്രി രണ്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് യോഗത്തെ അറിയിച്ചു.
Post Your Comments