News

സെക്രട്ടറിയേറ്റ് കത്തിച്ചെന്ന് പറഞ്ഞവര്‍ മാപ്പ് പറഞ്ഞേ തീരൂ…. ഇല്ലെങ്കില്‍ നിയമവഴി തേടും : ഭീഷണിയുടെ സ്വരത്തില്‍ മന്ത്രി എ.കെ.ബാലന്‍ : മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കരുത് : മാധ്യമങ്ങള്‍ക്കും മന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കത്തിച്ചെന്ന് പറഞ്ഞവര്‍ മാപ്പ് പറഞ്ഞേ തീരൂ…. ഇല്ലെങ്കില്‍ നിയമവഴി തേടും, ഭീഷണിയുടെ സ്വരത്തില്‍ മന്ത്രി എ.കെ.ബാലന്‍. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ഫയലുകള്‍ കത്തിച്ചെന്ന് പറഞ്ഞവര്‍ മാപ്പ് പറയണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു. മാപ്പ് പറയാന്‍ തയ്യാറല്ലെങ്കില്‍ നിയമവഴി തേടുമെന്നും മന്ത്രി പറഞ്ഞു.

read also : ‘സ്വർണ്ണക്കടത്തിൽ വി.മുരളീധരന്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് സംശയകരം ‘: ആരോപണവുമായി സിപിഎം

മാധ്യമങ്ങള്‍ ആക്ഷേപങ്ങള്‍ പരിശോധിക്കാതെ നല്‍കരുത്. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ പ്രസ്‌കൗണ്‍സിലിന് പരാതി നല്‍കും. കോടതി വിധി മറികടന്നുള്ള സമരങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബാലന്‍ അറിയിച്ചു.

സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് എല്ലാം തെളിവുണ്ടെന്ന് ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമനടപടി നേരിടാന്‍ തയാറാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. വിമര്‍ശിക്കുന്നവരെ നിയമത്തിലൂടെ കീഴടക്കാന്‍ ഇത് ചൈനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button