Latest NewsKeralaIndia

‘സ്വർണ്ണക്കടത്തിൽ വി.മുരളീധരന്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് സംശയകരം ‘: ആരോപണവുമായി സിപിഎം

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ ജനം ടി.വി മാദ്ധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍ സംബന്ധിച്ച്‌ പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരമായവയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. നയതന്ത്രബാഗിലെ സ്വര്‍ണക്കടത്ത് പിടിക്കപ്പെടാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അനില്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടക്കം മുതല്‍ സ്വീകരിച്ചു വന്ന നിലപാടും ചേര്‍ത്തു വായിക്കേണ്ടതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു.

ജനം ടി.വിക്ക്‌ ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപോവില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക്‌ എന്തോ മറച്ചു വയ്‌ക്കാനുണ്ടെന്ന്‌ വ്യക്തമായെന്നും സി.പി.എം ആരോപിക്കുന്നു. ബി.ജെ.പിക്ക്‌ എന്തോ മറച്ചു വയ്‌ക്കാനുണ്ടെന്ന്‌ വ്യക്തമാണ്. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബി.ജെ.പി ബന്ധത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വം തയ്യാറാകണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

‘സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു’ – അനിൽ നമ്പ്യാർ

അതെ സമയം അനിൽ നമ്പ്യാരോട് ജനം ടിവി മാറി നിൽക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.താൻ തന്നെ മാറിനിൽക്കുന്നതായാണ് അനിൽ നമ്പ്യാർ പോസ്റ്റ് ഇട്ടത്. ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയും നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ്‌ നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്‌. ജനം ടി.വി കോ- ഓര്‍ഡിനേറ്റിംഗ്‌ എഡിറ്ററുടെ ബന്ധം കൂടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന്‌ കൈകഴുകാനാവില്ലെന്നും സി.പി.എം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button