Latest NewsIndiaNews

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കുന്നത് സമ്പന്ധിച്ച് നിർണായക തീരുമാനവുമായി സു​പ്രീം​കോ​ടതി

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കുന്നത് സമ്പന്ധിച്ച് നിർണായക തീരുമാനവുമായി സു​പ്രീം​കോ​ടതി. കോ​വി​ഡ് ചൂ​ണ്ടി​ക്കാ​ട്ടി ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് വ്യക്തമാക്കികൊണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സുപ്രീം കോടതി തള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ക​ഴി​യി​ല്ലെ​ന്ന പറഞ്ഞ കോടതി ഹ​ർ​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

ഇ​തു​വ​രെ ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും വന്നിട്ടില്ല. എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തി​ക്ക് ക​ഴി​യി​ല്ല. എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button