ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ ചുറ്റിക്കറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും രഹസ്യ കോഡുകള്‍ എഴുതിയ പേപ്പര്‍ തുണ്ടുകളും പൊലീസ് പിടിച്ചെടുത്തു. പാര്‍ലമെന്റിന് സമീപത്തുള്ള പുല്‍ത്തകിടിയില്‍ ഇരുന്ന ഇയാളെ സി ആര്‍ പി എഫ് ജവാന്‍മാരുടെ സംഘമാണ് ആദ്യം ചോദ്യം ചെയ്തത്. ജമ്മു കാശ്മീരിലെ ബുദ്ഗാം നിവാസിയാണ് താനെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇയാളുടെ മറുപടികളില്‍ പൊരുത്തക്കേടുകളുള്ളതായി പൊലീസ് വ്യക്തമാക്കി. യുവാവ് പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. യുവാവിന്റെ ബാഗില്‍ നിന്ന് ഡ്രെെവിംഗ് ലെെസന്‍സും ആധാര്‍ കാര്‍ഡും കണ്ടെടുത്തു. വ്യത്യസ്ത പേരുകളാണ് ഇവയില്‍ എഴുതിയിരിക്കുന്നത്. കൂടാതെ സംശയാസ്പദമായ കോഡുകളുള്ള കടലാസ് കഷണവും ബാഗില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സർക്കാരിന് കനത്ത തിരിച്ചടിയായി കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്‌റ്റേ
2016ലാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് ആദ്യം പറഞ്ഞ ഇയാള്‍, ലോക്ക്ഡൗണ്‍ കാലത്താണ് വന്നതെന്ന് പിന്നീട് തിരുത്തി പറഞ്ഞു. ജാമിയ നഗര്‍, നിസാമുദ്ദീന്‍, ഓള്‍ഡ് ഡല്‍ഹിയിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിച്ചിരുന്നതായി ഇയാള്‍ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി.
Post Your Comments