ന്യൂയോര്‍ക്ക് • ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് യു.എസ് കമ്പനിയ്ക്ക് വില്‍ക്കാന്‍ സമ്മര്‍ദ്ദമേറുന്നതിനിടെ ടിക് ടോക്ക് സിഇഒ കെവിൻ മേയർ വ്യാഴാഴ്ച രാജിവച്ചു. അമേരിക്കയില്‍ 90 ദിവസത്തിനകം ടിക് ടോക് അടച്ചുപൂട്ടണമെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് രാജി. 90 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ യു.എസ് കമ്പനിയ്ക്ക് വില്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
രാജ്യസുരക്ഷയ്ക്ക് ടിക് ടോക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. കെവിന്‍ മേയെറുടെ രാജിയെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സിഇഒ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. 2020 മേയിലാണ് മേയെര്‍ സിഇഒ ആയി ചാര്‍ജെടുത്തത്.
മാതൃ കമ്പനിയായ ബൈറ്റെഡൻസ് 90 ദിവസത്തിനുള്ളിൽ യു.എസ് പ്രവർത്തനങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് വിൽക്കുന്നില്ലെങ്കിൽ നിരോധിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. രാഷ്ട്രീയ അന്തരീക്ഷം കുത്തനെ മാറിയതിനെ തുടർന്നാണ് കമ്പനി വിടാനുള്ള തീരുമാനം എന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മേയർ പറഞ്ഞു.
Post Your Comments