തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഓഫീസുകളിലെ പൂക്കളങ്ങള്‍ ഒഴിവാക്കണമെന്നും കൂട്ടം കൂടിയുള്ള സദ്യകള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പൂക്കളമിടാന്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കള്‍ വാങ്ങരുതെന്നും നിര്‍ദേശിക്കുന്നു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. കടയുടെ വലിപ്പം അനുസരിച്ച് ആളെ പ്രവേശിപ്പിക്കണം ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. സാനിറ്റൈസര്‍ കടയുടമകള്‍ നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
താല്‍ക്കാലികമായി കൂടുതല്‍ പൊതുമാര്‍ക്കറ്റുകള്‍ സജ്ജീകരിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കളക്ടര്‍മാര്‍ വ്യാപാരികളുടെ യോഗം വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യാപരമേളകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments