ന്യൂഡല്‍ഹി: ഭീകരരുമായുള്ള സൗഹൃദം കൊണ്ടുനടക്കുന്നത് പാകിസ്ഥാന്‍ മാത്രം ,പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷ് ഇ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസ്ഹര്‍ ഉള്ളതും പാകിസ്ഥാനില്‍. 2000ല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിലെ 155 യാത്രക്കാര്‍ക്ക് പകരമായി ഇന്ത്യയില്‍ നിന്നും ജയില്‍ മോചിതനായ മസൂദ് അസ്ഹര്‍ പിന്നീട് ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുകയായിരുന്നു. ‘പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ തന്നെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയും അതിന് നേതൃത്വം നല്‍കുന്നതും പാകിസ്ഥാനില്‍ നിന്നാണ്. കുറ്റപത്രത്തിലെ ആദ്യത്തെ പ്രതി മസൂദ് അസര്‍ പാകിസ്ഥാനില്‍ അഭയം കണ്ടെത്തുന്നത് ഖേദകരമാണ്.ആവശ്യമായ തെളിവുകള്‍ നല്‍കിയെങ്കിലും പാകിസ്ഥാന്‍ നടപടിയെടുത്തില്ല.’
2019 ഫെബ്രുവരി 14 നാണ് പൂല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെയും കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
Post Your Comments