ബീജിംഗ് : ചൈനക്കാര്‍ക്ക് സ്വന്തം നേതാക്കന്മാരേക്കാള്‍ പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും , സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ചൈനീസ് മുഖപത്രം ഗ്ലോബല്‍ടൈംസ്. ഇന്ത്യ-ചൈന ബന്ധത്തിന് ഉലച്ചില്‍ തട്ടിയതിനു ശേഷം ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ലോകരാഷ്ട്രങ്ങളെ വരെ അത്ഭുതപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഈ സര്‍വേ നടത്തിയതാകട്ടെ ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസും.
സര്‍വ്വേ നടത്തിയതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നത് ഒട്ടുമിക്ക ചൈനക്കാര്‍ക്കും സ്വന്തം നേതാക്കളേക്കാളും പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയുമാണെന്നാണ്.
read also : പോലിസ് സ്‌റ്റേഷനുകള്‍ ആര്‍.എസ്.എസ് പീഡനകേന്ദ്രങ്ങളാവുന്നു : പോപുലര്‍ ഫ്രണ്ട്
സര്‍വ്വേ നടത്തിയപ്പോള്‍ 50 ശതമാനം ചൈനീസ് പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ ബാക്കിയുള്ള 50 ശതമാനം ജനങ്ങളുടേയും പിന്തുണ ലഭിച്ചിരിക്കുന്നത് മറ്റാര്‍ക്കുമല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്. കൂടാതെ 70 ശതമാനം പേരുടെ ചിന്ത ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം വളരെ ശക്തമാണെന്നാണ് എന്നാല്‍ 30 ശതമാനം പേര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വൈകാതെതന്നെ മെച്ചപ്പെട്ടേക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരു 9 ശതമാനം പേര്‍ പറയുന്നത് നല്ല രീതിയില്‍ ബന്ധം മെച്ചപ്പെട്ടാലും അധിക നാള്‍ അത് തുടരില്ലയെന്നാണ്.
Post Your Comments