ജനീവ: സിറിയയിലും ഇറാക്കിലുമായി 10,000ലേറെ ഐഎസ് ഭീകരർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഭീകരവാദവിരുദ്ധ വിഭാഗം തലവൻ വ്ലാദിമിർ വൊറോണ്‍കോവ്. ചെറിയ ചെറിയ സംഘങ്ങളായാണ് ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് ലഭ്യമായ വിവരമെന്നു ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിൽ സംസാരിക്കവേ പറഞ്ഞു. അമേരിക്കൻ പ്രതിരോധ വിഭാഗം ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വൊറോണ്‍കോവ് ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 വർഷങ്ങളിലായി ഇവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷാസമിതിയെ അറിയിച്ചു.
Post Your Comments