Latest NewsKeralaNews

നിയമസഭയില്‍ തോറ്റതിന്റെ ക്ഷീണം സെക്രട്ടറിയേറ്റില്‍ തീര്‍ത്തു … പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭയില്‍ തോറ്റതിന്റെ ക്ഷീണം സെക്രട്ടറിയേറ്റില്‍ തീര്‍ത്തു .പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളല്‍വീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവയ്ക്കാനാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപിടിത്തത്തെ ഉപയോഗിച്ച് ബി.ജെ പിയും കോണ്‍ഗ്രസും കലാപത്തിന് ഇറങ്ങിപുറപ്പെട്ടതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

read also : സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം കരുതിക്കൂട്ടിയതാണെന്ന സംശയം ബലപ്പെടുന്നു : കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ തീപ്പിടത്ത സാധ്യതാ മുന്നറിയിപ്പ്

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വളരെ പെട്ടെന്ന് തന്നെ അവിടെ എത്തിച്ചേരുകയും സെക്രട്ടറിയേറ്റില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. നിയമസഭയില്‍ പരാജയപ്പെട്ടതിന്റെ രോഷം തീര്‍ക്കാന്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണെന്നും കോടിയേരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button