തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിച്ചതറിഞ്ഞാണ് താനവിടെ എത്തിയത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് സെക്രട്ടേറിയറ്റിലെത്തിയത്. അതില്‍ യാതൊരു ഗൂഢഉദ്ദേശങ്ങളില്ല. ഗേറ്റുകള്‍ തുറന്നിട്ടിരുന്നു, തന്നെ ആരും തടഞ്ഞില്ലെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സെക്രട്ടറിയേറ്റില്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തനിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Read Also : സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന് ഇ പി ജയരാജന്‍
സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നെ വേട്ടയാടി മതിയായിക്കാണില്ല. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് ഞാന്‍ അവിടെ എത്തിയത്. പിണറായിക്ക് ഭ്രാന്ത് പിടിച്ചോ.. ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ.. അദ്ദേഹം ചോദിച്ചു. എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് അന്വേഷിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
അഞ്ചുപേരില്‍ കൂടുതല്‍ സംഘം ചേര്‍ന്നു, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളും ചുമത്തിയത്. പൊലീസിനെ പിടിച്ചു തള്ളിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
Post Your Comments