തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന ആരോപണവുമായി മന്ത്രി ഇ.പി. ജയരാജന്‍. കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസിനെതിരെയുള്ള ആക്രമണം നടന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണം. ചെറുപ്പക്കാരെ കോവിഡിന്റെ അപകടത്തിലേക്ക് തള്ളിവിടരുത്. അവരുടെ രക്ഷിതാക്കളോട് നേതാക്കള്‍ മറുപടി പറയേണ്ടിവരും. നാടിന്റെ അവസ്ഥ മനസിലാക്കിക്കൊണ്ട് യഥാര്‍ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments