Latest NewsIndiaNews

ഏഷ്യ ഉച്ചകോടിയില്‍ പുതിയ തന്ത്രങ്ങളുമായി മോദി ; ചൈനീസ് ആക്രമണത്തിനിടയില്‍ ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ ഭാഗമാകാന്‍ വിയറ്റ്‌നാമിനെ ക്ഷണിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 2019 ല്‍ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ (ഐപിഒഐ) ഭാഗമായി ഇന്ത്യ വിയറ്റ്‌നാമിനെ ക്ഷണിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, വിയറ്റ്‌നാം വിദേശകാര്യ മന്ത്രി പാം ബിന്‍ മിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പതിനേഴാമത് ഇന്ത്യ-വിയറ്റ്‌നാം സംയുക്ത കമ്മീഷന്‍ യോഗത്തിലാണ് ക്ഷണം.

വര്‍ദ്ധിച്ചുവരുന്ന വ്യാപാര കണക്റ്റിവിറ്റി- സമുദ്ര ഗതാഗതം, സമുദ്ര സുരക്ഷ എന്നിവ ഈ സംരംഭത്തിന്റെ ഏഴ് പ്രധാന ഘടകങ്ങളിലൊന്നാണ്. മാരിടൈം ഇക്കോളജി, മാരിടൈം റിസോഴ്‌സസ്, കപ്പാസിറ്റി ബില്‍ഡിംഗ് ആന്‍ഡ് റിസോഴ്‌സ് ഷെയറിംഗ്, ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, സയന്‍സ്, ടെക്‌നോളജി, അക്കാദമിക് സഹകരണം എന്നിവയാണ് മറ്റ് അഞ്ചെണ്ണം.

സുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി ഇന്ത്യയും വിയറ്റ്‌നാമും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭം (ഐപിഒഐ), ഇന്തോ-പസഫിക് സംബന്ധിച്ച ആസിയാന്റെ കാഴ്ചപ്പാട് എന്നിവയ്ക്കും മേഖലയിലെ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാകുന്നതിനും അനുസൃതമായി ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) പ്രസ്താവനയില്‍ പറയുന്നു.

ആക്രമണാത്മക ചൈനയുമായി ന്യൂഡല്‍ഹിയും ഹനോയിയും ഇടപെടുമ്പോഴാണ് വിയറ്റ്‌നാമിനെ സംരംഭത്തിലേക്ക് ക്ഷണിക്കുന്നത്. ഗാല്‍വാന്‍ ആക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള ബെയ്ജിംഗിന്റെ ബന്ധം വഷളായപ്പോള്‍, വിയറ്റ്‌നാം ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിയറ്റ്‌നാം രാഷ്ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനം, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിയറ്റ്‌നാം സന്ദര്‍ശനം തുടങ്ങിയ ഉന്നതതല സന്ദര്‍ശനത്തിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുപക്ഷവും നല്ല ബന്ധം പടുത്തുയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button