ബെംഗളൂരു: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ മുന്‍ കായിക താരം അറസ്റ്റില്‍. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ഇഖ്ബാല്‍ സിംഗ് ബൊപാറൈയാണ് അമേരിക്കയില്‍ അറസ്റ്റിലായത്. ന്യൂട്ടന്‍ സ്‌ക്വയര്‍ പൊലീസാണ് ഇഖ്ബാല്‍ സിംഗിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. സിങ് കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെന്‍സില്‍വാനിയയിലെ ഡേലവേറില്‍ താമസിക്കുന്ന ഇഖ്ബാല്‍ സിങ് കൊല നടത്തിയ ശേഷമ മക്കളെ വിളിച്ചു വിവരം പറയുകയായിരുന്നു. ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയതായി ഇയാള്‍ മകനോടും മകളോടും പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു സിങ്.
ഇഖ്ബാല്‍ സിങ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാള്‍ക്കെതിരെ ഇരട്ട കൊലപാതകത്തിന് കേസെടുത്തു. കുവൈത്തില്‍ നടന്ന, 1983ലെ ഏഷ്യന്‍ ഗെയിംസില്‍ സിങ് ഇന്ത്യയ്ക്കു വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു. ഇതിനു ശേഷമാണ് യുഎസില്‍ സ്ഥിരതാമസമാക്കിയത്. അവിടെ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിങ്.
സിങ്ങിന്റെ അമ്മ നസീബ് കൗറിനെ കഴുത്തില്‍ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയതെന്ന പൊലീസ് പറഞ്ഞു. ഭാര്യ ജസ്പാല്‍ കൗറിനെയും കുത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. കൊലയുടെ കാരണം വ്യക്തമല്ലമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments