Latest NewsKeralaInternational

രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ കൈകോർത്തു പൂജപ്പുര സ്കൂളിന് ഓണ സമ്മാനമായി ടെലിവിഷൻ

അഖിലയുടെ പിതാവ് പുഷ്കരാനന്ദൻ ഈ സ്കൂളിലെ അധ്യാപകനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

തിരു. ആഗസ്ത് 26: മുൻ മുഖ്യമന്ത്രിമാരായ ഇഎംഎസിൻറെ മകൾ ഇ.എം രാധയും ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും കൈകോർത്തപ്പോൾ പൂജപ്പുര ഗവർമെണ്ട് യു.പി സ്കൂളിന് ഓണ സമ്മാനമായി ടെലിവിഷൻ ലഭിച്ചു. രാധയും മറിയം ഉമ്മനും ഒപ്പം സ്കൂളിലെ പൂർവവിദ്യാർഥിനിയും ഗായികയുമായ അഖില ആനന്ദും ചേർന്നാണ് ടെലിവിഷൻ കൈമാറിയത്. അഖിലയുടെ പിതാവ് പുഷ്കരാനന്ദൻ ഈ സ്കൂളിലെ അധ്യാപകനായിരുന്നു എന്ന
പ്രത്യേകതയുമുണ്ട്.

അമേരിക്കയിലെ ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡണ്ടും ഇന്തോ-അമേരിക്കൻ പ്രസ്സ്ക്ലബ് ഡാലസ് ചാപ്റ്റർ സെക്രട്ടറിയുമായ സാമുവൽ മത്തായിയാണ്
ടെലിവിഷൻ സ്പോൺസർ ചെയ്തത്. പ്രഥമാധ്യാപകൻ മാത്തുണ്ണിയും പിടിഎ പ്രസിഡണ്ട് ഗണേഷ് സുബ്രഹ്മണ്യനും ടെലിവിഷൻ ഏറ്റുവാങ്ങി. കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ (കല) നടപ്പാക്കി വരുന്ന സർക്കാർ സ്കൂളുകൾക്ക് പഠനസാമഗ്രഹികൾ എത്തിക്കുന്ന
പരിപാടിയുടെ ഭാഗമായാണ് പൂജപ്പുര ഗവർമെണ്ട് യു.പി സ്കൂളിന് ടെലിവിഷൻ നൽകിയത്.

കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, എസ്.എൽ. പ്രവീൺകുമാർ, എസ്. രഘുനാഥൻ നായർ, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, അധ്യാപകരായ ബിജിത്ത്
രാജ്, ശ്രീലക്ഷ്മി, ഓഫീസ് അസിസ്റ്റന്റ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ – കലയുടെ ആഭിമുഖൃത്തിൽ വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ സഹകരണത്തോടെ തലസ്ഥാനത്തെ പത്ത് സർക്കാർ സ്കൂളുകൾക്ക്
ടെലിവിഷനും ജവഹർ ബാലഭവനിൽ രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളും ഒരുക്കി നൽകുകയുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button