ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി ലോകാരോഗ്യസംഘടന വെസ്റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു.
ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കും. ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്നവരും പ്രശ്നം രൂക്ഷമാക്കുന്നതായി തകേഷി കസായി വ്യക്തമാക്കി.
വെസ്റ്റേണ്‍ പസഫിക് മേഖലയില്‍ കോവിഡ് വ്യാപനം പുതിയ തലത്തിലേക്ക് മാറുകയാണ്. സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണം. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകും. ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി അഭിപ്രായപ്പെട്ടു.
Post Your Comments