കിംഗ്സ്റ്റണ്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 21ന് നടന്ന 34ാം ജന്മദിനം ആഘോഷച്ചടങ്ങില്‍ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോള്‍ട്ടിന് ശനിയാഴ്ച ടെസ്റ്റ് നടത്തിയിരുന്നു. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച വിവരം ഉസൈന്‍ ബോള്‍ട്ട് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, ബയേണ്‍ ലെവര്കുസന് താരം ലിയോണ്‍ ബെയ്ലി തുടങ്ങിയവരും ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments