തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വചസ്പതി. നിയമസഭയുടെ ആനുകൂല്യത്തിൽ മുഖ്യമന്ത്രി 4 മണിക്കൂർ ഉപയോഗിച്ചത്. പച്ചക്കള്ളവും വർഗ്ഗീയതയും പറയാൻ. ഉളുപ്പില്ലായ്‌മ മുണ്ടും ഷർട്ടും ധരിച്ച് മനുഷ്യ രൂപത്തിൽ എത്തിയാൽ പിണറായി വിജയൻ ആകുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ സന്ദീപ് വചസ്പതി വിമർശിച്ചു.
സ്വർണ്ണക്കടത്തും കൺസൾട്ടൻസി രാജും പിൻവാതിൽ നിയമനവും ലൈഫ് പദ്ധതിയിലെ തട്ടിപ്പും അദാനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഒക്കെ ആക്ഷേപമായി ഉയർന്നപ്പോൾ പഴയ ഊരിപ്പിടിച്ച വാൾ ശൈലിയിൽ ഉള്ള തള്ള് ആയിരുന്നു മറുപടി. നൂറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ രാജ്യത്തെ പരമോന്നത നീതിപീഠം തീർപ്പാക്കിയ രാമജന്മഭൂമി വിഷയത്തെ വർഗ്ഗീയ വിഷം വമിപ്പിക്കാനുളള അവസരമായി മുഖ്യമന്ത്രി ഉപയോഗിച്ചു. ഈ വിഷയത്തിൽ എന്താണ് രാമക്ഷേത്രത്തിന് പ്രസക്തി എന്ന് മനസ്സിലായില്ലെന്നു സന്ദീപ് പറയുന്നു.
ചുരുക്കത്തിൽ ജനങ്ങൾക്ക് അറിയേണ്ട ഒരു ചോദ്യത്തിനും ഉത്തരം ഉണ്ടായില്ല. പിണറായിയുടെ പഴയ അധ്യാപകനായ എം.എൻ വിജയൻ നേരത്തെ പറഞ്ഞതെ ഇപ്പോഴും ശിഷ്യനോട് പറയാനുള്ളൂ. “ചോദ്യം ചോദിച്ച കുട്ടിയെ അധ്യാപകന് വേണമെങ്കിൽ ക്ലാസ്സിൽ നിന്നും പുറത്താക്കാം. പക്ഷേ ചോദ്യം ആ ക്ലാസ്സ് മുറിയിൽ അവശേഷിക്കുമെന്നു സന്ദീപ് വചസ്പതി പറഞ്ഞു.
സന്ദീപ് വചസ്പതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ
ഉളുപ്പില്ലായ്‌മ മുണ്ടും ഷർട്ടും ധരിച്ച് മനുഷ്യ രൂപത്തിൽ എത്തിയാൽ പിണറായി വിജയൻ ആകും. നിയമസഭയുടെ ആനുകൂല്യം ഉപയോഗിച്ച് പച്ചക്കള്ളവും വർഗ്ഗീയതയും പറയാനാണ് മുഖ്യമന്ത്രി 4 മണിക്കൂർ ഉപയോഗിച്ചത്. സ്വർണ്ണക്കടത്തും കൺസൾട്ടൻസി രാജും പിൻവാതിൽ നിയമനവും ലൈഫ് പദ്ധതിയിലെ തട്ടിപ്പും അദാനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഒക്കെ ആക്ഷേപമായി ഉയർന്നപ്പോൾ പഴയ ഊരിപ്പിടിച്ച വാൾ ശൈലിയിൽ ഉള്ള തള്ള് ആയിരുന്നു മറുപടി. 40ഉം 50ഉം വർഷമായി മുടങ്ങി കിടന്ന ബൈപാസുകൾ കേന്ദ്രസർക്കാർ പൂർത്തിയാക്കിയത് സ്വന്തം നേട്ടമായി പിണറായി ഉളുപ്പില്ലാതെ ഏറ്റെടുത്തു.
നൂറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ രാജ്യത്തെ പരമോന്നത നീതിപീഠം തീർപ്പാക്കിയ രാമജന്മഭൂമി വിഷയത്തെ വർഗ്ഗീയ വിഷം വമിപ്പിക്കാനുളള അവസരമായി മുഖ്യമന്ത്രി ഉപയോഗിച്ചു. ഈ വിഷയത്തിൽ എന്താണ് രാമക്ഷേത്രത്തിന് പ്രസക്തി എന്ന് മനസ്സിലായില്ല. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളവും പിണറായി പറഞ്ഞു. മേമ്പൊടിയായി മരം നട്ട നന്മയും, കോവിഡ് പോരാട്ടവും സമാസമം. ചുരുക്കത്തിൽ ജനങ്ങൾക്ക് അറിയേണ്ട ഒരു ചോദ്യത്തിനും ഉത്തരം ഉണ്ടായില്ല. പിണറായിയുടെ പഴയ അധ്യാപകനായ എം.എൻ വിജയൻ നേരത്തെ പറഞ്ഞതെ ഇപ്പോഴും ശിഷ്യനോട് പറയാനുള്ളൂ. “ചോദ്യം ചോദിച്ച കുട്ടിയെ അധ്യാപകന് വേണമെങ്കിൽ ക്ലാസ്സിൽ നിന്നും പുറത്താക്കാം. പക്ഷേ ചോദ്യം ആ ക്ലാസ്സ് മുറിയിൽ അവശേഷിക്കും.”;
https://www.facebook.com/535305703489703/posts/1210477995972467/
Post Your Comments