തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം . ജയിലിലെ 41 തടവുകാര്‍ക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98 തടവുകാരില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചപ്പോഴാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 1048 തടവുകാരാണ് ജയിലില്‍ ഉളളത്.ചൊവ്വാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ച 71കാരനായ റിമാന്‍ഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് അയാള്‍ താമസിച്ചിരുന്ന ബ്ലോക്കിലെ എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. രോഗബാധിതരെ താത്കാലികമായി ജയിലിലെ ആഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലിനുളളില്‍ത്തന്നെ സി.എഫ്.എല്‍.ടി.സി. സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ ജയിലിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പരിശോധന നടത്തും.
Post Your Comments