KeralaLatest NewsNews

കോവിഡ് ബാധ മറച്ചുവെച്ച് മൂന്ന് പേര്‍ ഗള്‍ഫില്‍നിന്ന് കേരളത്തിലെത്തിയ സംഭവത്തില്‍ ഏറെ ദുരൂഹത : വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കോവിഡ് ബാധ മറച്ചുവെച്ച് മൂന്ന് പേര്‍ ഗള്‍ഫില്‍നിന്ന് കേരളത്തിലെത്തിയ സംഭവത്തില്‍ ഏറെ ദുരൂഹത , വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ചാണ് അബുദാബിയില്‍ നിന്നു മൂന്ന് പേര്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിലെത്തിയ ഇവര്‍ രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്തു. സംഭവത്തില്‍ 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അവര്‍ക്കു വിമാനത്തിനകത്തു കയറാന്‍ കഴിഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേര്‍ക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്.

Read Also : കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപന്‍, അനില്‍ അക്കര എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു

അബുദാബിയില്‍ വച്ച് തന്നെ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ ഇവര്‍ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.

കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസില്‍ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവര്‍ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button