KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പ്രസംഗം വര്‍ഗീയ വിഷം ചീറ്റുന്നത്, പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം നല്‍കിയില്ല ; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം വര്‍ഗീയതയുടെ വിഷം ചീറ്റുന്നതാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് മനസിലായില്ല. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. മുഖ്യമന്ത്രിക്ക് എന്തെന്നില്ലാത്ത ഭീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും സര്‍ക്കാര്‍ നിഷേധിച്ചില്ല. പ്രതിപക്ഷത്തിന് നിയമസഭയില്‍ സംസാരിക്കാന്‍ സമയം നല്‍കിയില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടിയ ദിവസമാണ് ഇന്നലെയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button