തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിൽ നടന്ന തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായതിനെ തുടർന്ന് തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നു എന്നും ഇതില്‍ നിന്ന് കര്‍ട്ടനിലേക്കും ഫയലുകളിലേക്കും തീ പടരുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കത്തിപ്പോയ കടലാസുകൾ അപ്രധാനപ്പെട്ടവയാണെന്നും പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിൽ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം ഫാനിന്റെ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ല തീപിടിത്ത കാരണമെന്ന് ഫോറന്‍സിക് വിഭാഗം നേരത്തേ നൽികിയ റിപ്പോര്‍ട്ടിനെ മറികടക്കുന്നതാണ് പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കവേ സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപടിത്തം അട്ടിമറിയാണെന്ന ആരോപണമുയര്‍ന്നിരുന്നു. തീപിടിത്തമുണ്ടായ ദിവസം ശുചീകരണ തൊഴിലാളികള്‍ മാത്രമാണ് ഓഫിസില്‍ പ്രവേശിച്ചതെന്നും ഫാനിന്റെ സ്വിച്ച് ഓഫാക്കുന്നതില്‍ തൊഴിലാളികള്‍ക്ക് അശ്രദ്ധയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഏറെനേരം ഓണ്‍ ആയി കിടന്ന ഫാനിന്റെ മോട്ടോറിന് തകരാറുണ്ടാകുകയും ചൂട് വര്‍ധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി താഴെ കടലാസില്‍ വീണ് തീപിടിക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തല്‍. സംഭവത്തിൽ ഉദ്യോഗസ്ഥരുടേതടക്കം മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചതിൽ നിന്നും തീപിടിത്തം ഉണ്ടായ സമയത്ത് ഉദ്യോഗസ്ഥരാരും ഓഫിസില്‍ എത്തിയിട്ടില്ല എന്ന് കണ്ടെത്തി.
Post Your Comments