തിരിച്ചടികൾ ഏറ്റുവാങ്ങി മടുത്ത് കോൺഗ്രസ്, ബിജെപിക്ക് ഒരു എതിരാളിയേ അല്ല; ദേശീയ വക്താവ് രാജിവച്ചു, മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാര്‍ട്ടിയില്‍
കോൺഗ്രസിന് തിരിച്ചടികൾ ഒന്നിനു പിറകേ ഒന്നായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി നേതാക്കളാണ് കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോകുന്നത്. ഇപ്പോഴിതാ, ദേശീയ വക്താവ് അപ്‌സര റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ്.
ഖുശ്ബുവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ദേശീയ നേതാവാണ് അപ്‌സര റെഡ്ഡി. മഹിളാ കോണ്‍ഗ്രസിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അപ്‌സര. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ ചേര്‍ന്നു.
ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അപ്‌സര റെഡ്ഡി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കോൺഗ്രസിനകത്ത് നിന്ന് കഴിയില്ലെന്ന് റെഡ്ഡി പറഞ്ഞു.
ബീഹാറിൽ ദയനീയ പ്രകടനമാണ് കോൺഗ്രസ് കാഴ്ച വെച്ചത്. ഇതോടെ ബിജെപിക്ക് കോൺഗ്രസ് ഒരു എതിരാളിയേ അല്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിച്ച കാര്യമാണ്.
Post Your Comments