Latest NewsNewsIndia

മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

ലക്‌നൗ : മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിൽ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെയാണ് കൊലപ്പെടുത്തിയത്. രാത്രി 9.45യോടെയായിരുന്നു സംഭവം, വീടിനു മുന്നിൽ നിൽക്കുമ്പോൾ ആക്രമികൾ വെടിവക്കുകയായിരുന്നു. രത്തൻ സിങ്ങ് തൽക്ഷണം മരിച്ചു.

ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടെന്ന് പോലീസ് പറയുന്നു. രത്തൻ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button