Latest NewsIndiaNews

സ്വജന പക്ഷപാതമില്ല: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിങ്കം അണ്ണാമലൈ ബിജെപിയില്‍ ചേർന്നു

ന്യൂഡൽഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയില്‍ ചേര്‍ന്നു. പോലീസ് സര്‍വീസില്‍ ഇരിക്കേ സിങ്കം എന്ന വിളിപ്പേരിലാണ് അണ്ണാമലൈ അറിയപ്പെട്ടിരുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു, തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് എല്‍ മുരുകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് അണ്ണാമലൈ ബി.ജെ.പിയില്‍ ചേര്‍ന്നത്.രാജ്യത്തോട് സ്‌നേഹമുള്ളയാളാണ് താന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധനയോടെ കാണുന്ന വ്യക്തിയാണ് താനെന്നും അംഗത്വമെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപിയില്‍ സ്വജന പക്ഷപാതമില്ല. ബിജെപിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അണ്ണാമലൈ പറയുകയുണ്ടായി.

Read also: ചൈനയുമായുളള ബന്ധം ഗുണത്തേക്കാള്‍ ദോഷം ചെയ്യും; വിദേശനയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ശ്രീലങ്ക

കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന 10 വര്‍ഷം സേവനമനുഷ്ഠിച്ചു. അതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ 2021 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button