Latest NewsKeralaNews

27 ആം വയസ്സില്‍ അഞ്ചര വയസ്സുള്ള മകനെ നഷ്ടപ്പെട്ടു: മകനെ നഷ്ടപ്പെട്ട അതെ ദിവസം വീണ്ടും ഒരു ആണ്‍കുഞ്ഞിനെ കിട്ടി: വീണ്ടും വിധിയുടെ ക്രൂരത: കണ്ണ് നനയ്ക്കുന്ന കുറിപ്പുമായി ഒരമ്മ

ഫേസ്ബുക്കിലൂടെ കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി ഒരമ്മ. കീര്‍ത്തി പ്രകാശ് എന്ന യുവതിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ 27-ാം വയസ്സില്‍ അഞ്ചര വയസ്സുള്ള മകനെ നഷ്ടപ്പെട്ടതും ആദ്യ മകനെ നഷ്ടപ്പെട്ട ആതേ ദിവസം വീണ്ടും ഒരു കുഞ്ഞ് പിറന്നതും വീണ്ടുമുണ്ടായ വിധിയുടെ ക്രൂരതയും കീർത്തി പങ്കുവെക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജീവിതത്തിൽ ഉടനീളം ഒരുപാടു വേദനകളും ദുഖങ്ങളും അനുഭവിച്ച ഒരു സ്ത്രീ അല്ലെങ്കിൽ ഒരു അമ്മയാണ് ഞാൻ !! 27 ആം വയസ്സിൽ അഞ്ചര വയസ്സുള്ള എന്റെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട ഒരു നിർഭാഗ്യവതി !! ഒരുപാടു പേരുടെ കുറ്റപ്പെടുത്തലുകളും പഴി ചാരലുകളും സഹിച്ച തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത എന്നെ പിടിച്ചു വീണ്ടും ഉയർത്തിയത് എന്റെ ‘അമ്മ ആണ് !! അമ്മമാർക്കേ അത് മനസ്സിലാവൂ !എന്നും കൂട്ടിനു അമ്മയെ കാണുകയുള്ളു !! എനിക്കായാലും എന്റെ മക്കൾക്കായാലും ആർക്കാണെലും അമ്മയോളം വരില്ല മറ്റൊന്നും !!കാത്തിരിപ്പിനൊടുവിൽ മകനെ നഷ്ടപ്പെട്ട അതെ ദിവസം വീണ്ടും ഒരു ആൺകുഞ്ഞിനെ കിട്ടി !!പക്ഷെ ദൈവം വീണ്ടും പരീക്ഷിച്ചു !!ജനിച്ചപ്പോൾ തന്നെ അവന് മുപ്പതു ശതമാനം ഓക്സിജൻ കുറവായിരുന്നു !! അവനുമായി എന്നെ അറിയിക്കാതെ എന്റെ വീട്ടുകാർ കിംസ് ഹോസ്പിറ്റലിലേക്ക് ഓടി !! ജീവൻ തന്നെ വലിയ അപകടത്തിലായ അവനെ ഒന്ന് കാണാൻ പോലും കഴിയാതെ വെന്റിലെറ്ററിൽ ആയി !! ഒരു രാത്രി പോലും ഉറങ്ങിയില്ല !! മോന് വേണ്ടി പ്രാർത്ഥിച്ചു സിസേറിയൻ വേദന പോലും വകവെക്കാതെ ഒരു ഭ്രാന്തിയെ പോലെ ആ ആശുപത്രിയിൽ രണ്ടാഴ്ച തള്ളി നീക്കി !! ആദ്യമായി അവനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ ആണ്.. ഇന്നും പലർക്കും അറിയില്ല , ചിരിക്കുന്ന ഈ മുഖത്തിൽ ഇതിലും വലുതൊക്കെ ഉള്ളിൽ ഉണ്ടെന്ന് …..

Read also: തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്: ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button