ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേര് രോഗമുക്തി നേടി.
read also : കോവിഡിൽ നിന്നും മുക്തി നേടിയ യുവാവിന് വീണ്ടും രോഗം ബാധിച്ചതായി കണ്ടെത്തി
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,914,716 ആയി ഉയര്‍ന്നു. 181,097പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 3,216,065 പേര് സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് ഇപ്പോഴും രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 3,627,217 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 115,451 പേര് സുഖം പ്രാപിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,778,709 ആയി.
ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്.ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ 31.50 ലക്ഷവും പിന്നിട്ടു. മരണസംഖ്യ 58,000 ആയി. ആകെ രോഗികളുടെ 22.88ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മരണനിരക്ക് 1.85 ശതമാനമായി കുറഞ്ഞു. ഇതുവരെ 3,59,02,137 കൊവിഡ് ടെസ്റ്റുകള്‍ നടത്തി.
Post Your Comments