ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെയാണ് സോണിയ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അറിയിച്ചിരിക്കുന്നത്. 7 മണിക്കൂര്‍ നീണ്ടുനിന്ന ശേഷമാണ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചത്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ അദ്ധ്യക്ഷനെ വേണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉടനീളം ഉയര്‍ന്നു വന്നത്.
എന്നാല്‍ സ്ഥിരം കലാപരിപാടി എന്നോണം രാഹുല്‍ ഒഴിഞ്ഞുമാറുകയും സോണിയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയുമാണ് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് യോഗത്തില്‍ അറിയിച്ചു. സോണിയയുടെയും രാഹുലിന്റെയും പേരുകള്‍ തന്നെയാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സോണിയയെ പിന്തുണച്ചപ്പോള്‍ അഹമ്മദ് പട്ടേല്‍ രാഹുലിനാണ് പിന്തുണ നല്‍കിയത്.
എത്രയൊക്കെ യോഗം ചേര്‍ന്നാലും ചര്‍ച്ച നടത്തിയാലും കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടി തന്നെയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി അദ്ധ്യക്ഷനെ കണ്ടെത്തുമെന്നാണ് യോഗത്തില്‍ തീരുമാനമായത്.
Post Your Comments