Latest NewsNewsIndia

ബിജെപിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ഗവര്‍ണര്‍, ചര്‍ച്ച ഉടന്‍

പശ്ചിമ ബംഗാളിലെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുന്‍ മേഘാലയ ഗവര്‍ണര്‍ തതഗത റോയ്. രണ്ട് ദിവസത്തിനകം വീണ്ടും ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് പങ്കും സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്റ് റോയ് നേരത്തെ പറഞ്ഞിരുന്നത്.

പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ സംസ്ഥാന പ്രസിഡന്റിനെ (ദിലീപ് ഘോഷ്) സന്ദര്‍ശിക്കും, രണ്ട് ദിവസത്തിനകം പാര്‍ട്ടിയില്‍ ചേരാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഷില്ലോങില്‍ നിന്ന് എത്തിയ ശേഷം എന്‍എസ്സി ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് റോയ് പറഞ്ഞു.

അടുത്ത വര്‍ഷം ഏപ്രിലിലോ മെയ് മാസത്തിലോ പശ്ചിമ ബംഗാളിലാണ് നിയമസഭാ വോട്ടെടുപ്പ് നടക്കുന്നത്. 2002 മുതല്‍ 2006 വരെ സംസ്ഥാന ബിജെപി പ്രസിഡന്റും 2002 നും 2015 നും ഇടയില്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു റോയ്. 2015 മെയ് മാസത്തില്‍ ത്രിപുര ഗവര്‍ണറായി നിയമിതനായ അദ്ദേഹം പിന്നീട് 2018 ഓഗസ്റ്റില്‍ മേഘാലയ ഗവര്‍ണറായി ചുമതലയേറ്റു. സത്യപാല്‍ മാലിക് റോയിയുടെ പിന്‍ഗാമിയായ ഓഗസ്റ്റ് 19 ന് സത്യപ്രതിജ്ഞ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button