Latest NewsIndiaNews

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷട്രീയക്കാരനല്ല; തനിക്ക് അങ്ങനെ ഒരു ആഗ്രഹമോ ലക്ഷ്യമോ ഇല്ല : മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്

ന്യൂഡൽഹി : അസം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷട്രീയക്കാരനല്ല. തനിക്ക് അങ്ങനെ ഒരു ആഗ്രഹമോ ലക്ഷ്യമോ ഇല്ലെന്നും മത്സരിക്കാൻ ആരും തന്നോട് നിർദ്ദേശിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി.

രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ പരിഗണന പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നുമുള്ള മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയിയുടെ വെളിപ്പെടുത്തല്‍. അതേസമയം പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്‍പനമായി മാത്രമേ അദ്ദേഹത്തിന്‍റെ പ്രസ്താവനയെ കാണുന്നുള്ളു എന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജ്‌നീത് കുമാര്‍ ദാസ് പ്രതികരിച്ചത്. രഞ്ജന്‍ ഗൊഗൊയ് നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് ആദ്യമായാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button