തിരുവനന്തപുരം : ‘സ്വര്‍ണകള്ളക്കടത്തിനു പുറമെ സ്വപ്നയും ശിവശങ്കറും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സിപിഐ മുഖപത്രം’.
ഇരുവരും ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തു നിരന്തരം സന്ദര്‍ശനം നടത്തിയതു ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയതായി പത്രം പറയുന്നു. ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും വാര്‍ത്തയിലുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറി. തുടര്‍ന്ന് എന്‍ഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തി. ബെംഗളൂരു സന്ദര്‍ശനങ്ങള്‍ക്കിടെ സ്വപ്നയും ശിവശങ്കറും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചു.
2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സര്‍ക്കാരിനു വേണ്ടി എം.ശിവശങ്കറാണ് ഒപ്പിട്ടത്. തുടര്‍ന്നാണു സ്വപ്ന സുരേഷിനെ നിയമിച്ചത്. പിന്നാലെ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേക്കു ശിവശങ്കറും സ്വപ്നയും സന്ദര്‍ശനം നടത്തിയതിന്റെയും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെയും തെളിവ് അന്വേഷണ സംഘങ്ങള്‍ക്കു ലഭിച്ചുവെന്ന് ഇടതു സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ മുഖപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
Post Your Comments