തിരുവനന്തപുരം • 2020 നവംബര്‍ ഒന്നിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമെന്ന് അവകാശപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ രംഗത്ത്. അവസാനം പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റാൻ പൊളിറ്റ്ബ്യൂറോ തീരുമാനിതായും നന്ദകുമാര്‍ അവകാശപ്പെടുന്നു. തന്റെ ആരോഗ്യനില വളരെ മോശമാണെന്നും, ആയതിനാൽ ചികിത്സയ്ക്കായി പോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാകും മുഖ്യമന്ത്രിയുടെ രാജിയത്രേ! പകരം,
പുതിയ മുഖ്യമന്ത്രിയായി പൊളിറ്റ്ബ്യൂറോ മെമ്പർമാരായ കോടിയേരിയോ, രാമചന്ദ്രപിള്ളയോ സത്യപ്രതിജ്ഞ ചെയ്യുമെന്നും നന്ദകുമാര്‍ അവകാശപ്പെടുന്നു.
ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ സംജാതമായിരിക്കുന്ന അനിതര സാധാരണമായ പ്രശ്നങ്ങൾക്ക് പരിഹാരമായി സിപിഐ -എം പൊളിറ്റ്ബ്യൂറോ കണ്ടെത്തിയ ഒരു മാർഗ്ഗമാണിത്. സിപിഐ-എമ്മിന് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത വിധം എല്ലാം കൈവിട്ടു പോയിരിക്കുന്നു എന്നാണ് പോളിറ്റ്ബ്യൂറോയുടെ വിലയിരുത്തൽ. ഇനിയും കാത്തിരുന്നാൽ അടുത്ത ഇലക്ഷനിൽ ത്രിപുരയിലും ബംഗാളിലുമുണ്ടായപോലെ സിപിഐ-എമ്മിന്റെ പൊടി പോലുമുണ്ടാവില്ല എന്നാണ് പ്രവർത്തകർ വിലപിക്കുന്നത്. എന്തായാലും അടുത്ത ഇലക്ഷനിൽ പാർട്ടിയ്ക്ക് വൻ തോൽവി ഉണ്ടാകും. അപ്പോൾ ചുരുങ്ങിയത് 40 സീറ്റെങ്കിലും കേരളത്തിൽ നേടിയെടുക്കണം. അങ്ങനെ പാർട്ടിക്കും പിണറായി വിജയനും ഒരു പോറലും ഏല്ക്കാനും പാടില്ല എന്ന തീരുമാനത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയെ മാറ്റുക എന്നത് മാത്രമാണ് ഏക പരിഹാര മാർഗമെന്നും നന്ദകുമാര്‍ പറയുന്നു.
കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നും നന്ദകുമാര്‍ ആവശ്യപ്പെടുന്നുണ്ട്.
നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നവംബർ ഒന്നിന് പിണറായി വിജയൻ രാജിവെക്കും..
ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കു..
കേരളത്തെ രക്ഷിക്കൂ…
“അവസാനം പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റാൻ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചിരിക്കുന്നു…. ”
” 2020 നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കും. ഇപ്പോൾ തന്റെ ആരോഗ്യനില വളരെ മോശമാണെന്നും, ആയതിനാൽ ചികിത്സയ്ക്കായി കൂടുതൽ സമയം നീക്കിവെയ്ക്കേണ്ടത് കൊണ്ടും താൻ രാജിവെക്കുന്നു എന്ന് പ്രഖ്യാപിക്കും.
പുതിയ മുഖ്യമന്ത്രിയായി പൊളിറ്റ്ബ്യൂറോ മെമ്പർമാരായ കോടിയേരിയോ, രാമചന്ദ്രപിള്ളയോ സത്യപ്രതിജ്ഞ ചെയ്യും.”….. ഇതാണ് പോളിറ്റ്ബ്യൂറോ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, പ്രസ് റിലീസിനായി തയ്യാറാക്കി …പിണറായി വിജയന് മുന്നിൽ വച്ച ഫോർമുല.
https://www.facebook.com/permalink.php?story_fbid=3242459812534459&id=1810584985721956
ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ സംജാതമായിരിക്കുന്ന അനിതര സാധാരണമായ പ്രശ്നങ്ങൾക്ക് പരിഹാരമായി സിപിഐ -എം പൊളിറ്റ്ബ്യൂറോ കണ്ടെത്തിയ ഒരു മാർഗ്ഗമാണിത്. മുഖ്യമന്ത്രിക്കെതിരെയും, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായുമുള്ള ഞെട്ടിക്കുന്ന സംഭവ പരമ്പരകൾ , കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമൊട്ടാകെയുള്ള പത്ര-ദൃശ്യ-മാധ്യമങ്ങളിൽ തുടർച്ചയായി വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പോലും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഡൽഹി പാർട്ടി ഓഫീസിലേക്കും പിണറായി വിജയനെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തുകളും വാട്സ്ആപ്പ് മെസ്സേജുകളും ഇ-മെയിലുകളും അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് – കള്ളപ്പണ -തീവ്രവാദ – പെൺവാണിഭ- അഴിമതി എന്നിവയുടെ കേന്ദ്രമായാണ്, കേരള മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നാഷണൽ ചാനലുകളിലും വിദേശ ചാനലുകളിലും അടക്കം തുടർച്ചയായി വാർത്തകളിലൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. സിപിഐ-എമ്മിന് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത വിധം എല്ലാം കൈവിട്ടു പോയിരിക്കുന്നു എന്നാണ് പോളിറ്റ്ബ്യൂറോയുടെ വിലയിരുത്തൽ. ഇനിയും കാത്തിരുന്നാൽ അടുത്ത ഇലക്ഷനിൽ ത്രിപുരയിലും ബംഗാളിലുമുണ്ടായപോലെ സിപിഐ-എമ്മിന്റെ പൊടി പോലുമുണ്ടാവില്ല എന്നാണ് പ്രവർത്തകർ വിലപിക്കുന്നത്.
എന്തായാലും അടുത്ത ഇലക്ഷനിൽ പാർട്ടിയ്ക്ക് വൻ തോൽവി ഉണ്ടാകും. അപ്പോൾ ചുരുങ്ങിയത് 40 സീറ്റെങ്കിലും കേരളത്തിൽ നേടിയെടുക്കണം. അങ്ങനെ പാർട്ടിക്കും പിണറായി വിജയനും ഒരു പോറലും ഏല്ക്കാനും പാടില്ല എന്ന തീരുമാനത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയെ മാറ്റുക എന്നത് മാത്രമാണ് ഏക പരിഹാര മാർഗം.
സിപിഎം പോളിറ്റ് ബ്യൂറോയുടെ ഈ നിർദ്ദേശം പിണറായി വിജയൻ അനുസരിക്കുമോ!!!?
അധികാര വിഭ്രാന്തിയിൽ മാനസികനില തെറ്റിയ പിണറായി വിജയൻ തനിക്ക് ശേഷം പ്രളയം എന്ന നിലയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് .. കേരളത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് പോളിറ്റ്ബ്യൂറോ ഇപ്പോൾ പ്രവർത്തിക്കുന്നത്. പാർട്ടി നശിച്ചാലും മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയില്ല എന്നതാണ് പിണറായിയുടെ നിലപാട്. അധികാരം വിട്ടൊഴിഞ്ഞാൽ “ഭ്രാന്തൻ പട്ടിയെ” കല്ലെറിഞ്ഞു കൊല്ലുന്നത് പോലെ ജനങ്ങൾ തന്നെ കല്ലെറിയും എന്ന ഉത്തമബോധം പിണറായി വിജയനുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നുള്ള വരുമാനം കൊണ്ട് പ്രവർത്തിക്കുന്ന പോളിറ്റ്ബ്യൂറോ താൻ പറയുന്നതു പോലെ അനുസരിക്കണമെന്ന നിലപാടാണ് പിണറായി വിജയനുള്ളത്. “തന്നോട് പ്രത്യേകം നിർദ്ദേശങ്ങളൊന്നും വെക്കണ്ട”… “രാജിവെക്കേണ്ട ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് പറയും” എന്നൊക്കെയാണ് ആദ്യം പിണറായി വിജയൻ പറഞ്ഞതെങ്കിലും, ഇപ്പോൾ ചികിത്സയുടെ പേരിൽ വിദേശത്തേക്ക് പോകുന്നു എന്ന പേരിൽ മാറി നിൽക്കാം എന്നാണ് പിണറായിയുടെ മറുപടി.. എന്നാൽ രാജി വെച്ച് മാറിയേ പറ്റൂ എന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഈ സംഭവം അറിയുന്ന ജോൺ ബ്രിട്ടാസ് ഡൽഹിയിലെ പത്രപ്രവർത്തകരെ വിളിച്ച് വാർത്ത പുറത്തുവിടരുതെന്ന് അഭ്യർത്ഥിച്ചു കൊണ്ടിരിക്കുകയാണ്..!!!
-തലയ്ക്കു മീതെ വളരുന്ന എതിരാളിയുടെ തായ് വേരറുക്കുന്ന ചാണക്യ തന്ത്രങ്ങൾ പണ്ട് മഹാബലി കാലത്ത് ഉണ്ടായിരുന്നു. സൽപ്രവൃത്തികളിലൂടെ തന്റെ കീർത്തി ദേവന്മാരേക്കാൾ ഉയരത്തിലായപ്പോൾ ചതിയിലൂടെ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്കയച്ച കഥകൾ മലയാളികൾക്ക് പരിചിതമാണ്. –
വയോവൃദ്ധനായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാമെന്ന് വാക്കു നൽകികൊണ്ടും, അദ്ദേഹത്തിന്റെ ജനപ്രീതി മുൻനിർത്തിയുമാണ് കഴിഞ്ഞ തവണ ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്. എന്നാൽ വിജയിച്ചു കയറിയതോടെ വാമനനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പോലെ വി എസിനെ ചവിട്ടി താഴ്ത്തി പിണറായി വിജയൻ മുഖ്യമന്ത്രി ആയി.
വിഎസിനോട് കാണിച്ച ചതിക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ പിണറായി അനുഭവിക്കുന്നതെന്നാണ് ജനങ്ങൾക്കു ഭൂരിപക്ഷം സിപിഎം അണികളും പറയുന്നത്. മിക്ക മന്ത്രിമാരും എംഎൽഎമാരും പിണറായി സ്ഥാനം മാറണമെന്നുള്ള നിലപാടിലാണ്. യഥാർത്ഥത്തിൽ എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ പിണറായിയുടെ ഉപദേശകരാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മന്ത്രിമാരെല്ലാം ഒപ്പിടാൻ മാത്രമുള്ള റബ്ബർ സ്റ്റാമ്പുകൾ ആയി മാറിയിരിക്കുകയാണ്, ഇതിൽ അവർക്ക് അമർഷവുമുണ്ട്. ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നു നിയമവകുപ്പ് മന്ത്രി AK ബാലൻ പ്രഖ്യാപിച്ചിട്ടുള്ളത് ഇതു കൊണ്ട് തന്നെയാണ്.
അടുത്ത മുഖ്യമന്ത്രിയായി പോളിറ്റ് ബ്യൂറോ കണ്ടു വെച്ചിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി അത്ര നല്ലതല്ല. കൂടാതെ ഇദ്ദേഹത്തിന്റെ മക്കൾക്ക് മേലുള്ള ആരോപണങ്ങളും വളരെ ശക്‌തമാണ്. രാമചന്ദ്ര പിള്ളയുടെ RSS ബന്ധം വെളിവായ സാഹചര്യത്തിൽ അദ്ദേഹവും ഈ സ്ഥാനത്തിന് അനുയോജ്യനല്ല.
ഇന്ന് കേരളത്തിൽ മുഖ്യമന്ത്രി പദത്തിന് യോഗ്യതയുള്ള ഒരേയൊരു നേതാവ് ശൈലജ ടീച്ചർ മാത്രമാണ്. “നിപ്പയുടെയും ” കോവിഡ്ന്റെയും കാര്യത്തിൽ
ജനങ്ങളുടെ മനസറിഞ്ഞ് ജനങ്ങൾക്കൊപ്പം നിന്നതാണ് ടീച്ചർ. ആ രോഗത്തെ നിയന്ത്രണ വിധേയമായ് തടഞ്ഞു നിർത്തുന്നതിൽ കൈയും മെയ്യും മറന്നു പ്രവർത്തിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്…. മഹാമാരിയെ കേരളത്തിൽ നിന്ന് കെട്ടു കെട്ടിച്ചതോടെ ടീച്ചർ ലോക പ്രശസ്തി നേടിയിരുന്നു…
എന്നാൽ അവരുടെ പ്രവർത്തനങ്ങൾ പത്ര -ദൃശ്യ- മാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയപ്പോൾ, തന്റെ തലയ്ക്കുമുകളിലൂടെ ശൈലജ ടീച്ചർ വളരുന്നത് കണ്ട, പിണറായി “ആറുമണി കോവിഡ് പരമ്പര” ആരംഭിച്ചു കൊണ്ടാണ് ടീച്ചറെ നിശബ്ദയാക്കി ഇരുത്തിയത്. ആറ് മണി വാർത്തകളിലൂടെ ടീച്ചർക്ക് ലഭിച്ച ജനപ്രീതി, തിരിച്ചു പിടിക്കാൻ പിണറായി ശ്രമിച്ചു. അദേഹം രംഗപ്രവേശം ചെയ്യുന്നത് വരെ കൊറോണ എന്ന മഹാ വിപത്തിനെ നിയന്ത്രിതമായ് കൊണ്ട്പോകാൻ ടീച്ചർക്ക് കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തതോടെ കൊറോണയും കേരളത്തെ കൈ വിട്ടിരിക്കുകയാണ്.
പിണറായി വിജയനെ മാറ്റി സിപിഐ -എമ്മിനെയും കേരളത്തെയും രക്ഷിക്കാൻ ടീച്ചറമ്മ മുഖ്യമന്ത്രി ആയി വരണമെന്നാണ് സിപിഐ -എം അണികളും ജനങ്ങളും ആഗ്രഹിക്കുന്നത്. ജനങ്ങളുടെ മിടിപ്പറിഞ്ഞ ആരാധ്യയായ ടീച്ചറമ്മ തന്നെയാണ് ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ യോഗ്യ. അങ്ങനെ ഒരു തീരുമാനത്തിന് പൊളിറ്റ്ബ്യൂറോ തയ്യാറാകുമോ?? അങ്ങനെയെങ്കിൽ ഒരു പരിധിവരെയെങ്കിലും സിപിഐഎമ്മിനെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരും….!!!!
T. P. NANDAKUMAR, CHIEF EDITOR, CRIME
Post Your Comments