Latest NewsNewsInternational

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ : തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ , തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പാകിസ്ഥാന്‍.  ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍. യു.എന്‍ ഉപരോധ പട്ടിക പുനപ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും,പാകിസ്ഥാനില്‍ ദാവൂദ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ പറയുന്നു.

Read Also : ഇന്ത്യൻ അതിർത്തിയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള കൈലാസ പർവത പ്രദേശങ്ങങ്ങളിൽ ചൈനീസ് കയ്യേറ്റം

ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെയുള്ള ഭീകരരുടെ പട്ടിക മേല്‍വിലാസം സഹിതം പാകിസ്ഥാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നായിരുന്നു പട്ടികയില്‍ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ പാകിസ്ഥാന്‍ മലക്കം മറിഞ്ഞു.ദാവൂദ് കറാച്ചിയില്‍ ഇല്ലെന്നും, ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണിതെന്നുമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്.

ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു കാലങ്ങളായുള്ള പാകിസ്ഥാന്റെ വാദം. എന്നാല്‍ കഴിഞ്ഞദിവസം ദാവൂദ് കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ദാവൂദ് ഇബ്രാഹിം, മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും, നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും, ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചിരുന്നു.

ആഗസ്റ്റ് 18 നാണ് ഉപരോധം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. യു.എന്‍ രക്ഷാസമിതിയുടെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് പാക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നറിയിച്ചിരുന്ന സംഘടനകളും നേതാക്കളും. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും കരിമ്ബട്ടികയില്‍പ്പെടാതിരിക്കാനുമായിരുന്നു പാകിസ്ഥാന്റെ ഭീകരവിരുദ്ധ നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button