KeralaLatest NewsNews

തന്നെ പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി: പരിഹാസവുമായി ജോസ് കെ. മാണി

കോട്ടയം: തന്നെ പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടിയെന്ന് ജോസ് കെ. മാണി. 38 വർഷം ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനെ ജില്ലാ പഞ്ചായത്ത് പദവിക്കു വേണ്ടി പുറത്താക്കി. ഒരു പാർട്ടിയെ പുറത്താക്കിയതിനു ശേഷം വീണ്ടും അച്ചടക്ക നടപടി ഉണ്ടെന്നു പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന വാര്‍ത്ത തള്ളി സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

ഈ അവിശ്വാസ പ്രമേയത്തിൽ നിന്നും രാജ്യസഭ വോട്ടിങ്ങിൽ നിന്നും ധനബില്ല് അവതരണത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു. വിട്ടുനില്‍ക്കരുതെന്ന യുഡിഎഫ് താക്കീത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button