കൊച്ചി: ശിവശങ്കറും സ്വപ്നയും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി : സ്വപ്നയുമായി ബന്ധപ്പെട്ട് പുറത്തുവുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്ബളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്.
അതേസമയം, നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ ഉന്നത സ്വാധീനമുള്ള വ്യക്തികളെയും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടിവരുമെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ ബോധിപ്പിച്ചു. വിദേശത്തുള്ള 4 പ്രതികളെ യുഎഇ നേരിട്ട് ഇന്ത്യയ്ക്കു കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇന്റര്‍പോള്‍ വഴി നീങ്ങും. അതിനിടെ യുഎഇയില്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ പെട്ട വ്യവസായി ബിആര്‍ ഷെട്ടിയെ വിട്ടുകൊടുത്താലേ അന്വേഷണവുമായി സഹകരിക്കൂവെന്ന നിലപാടിലാണ് യുഇഎ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്തിനു പിന്നിലെ ദേശവിരുദ്ധ സ്വഭാവം കണ്ടെത്താനുള്ള അന്വേഷണം സ്വദേശത്തും വിദേശത്തും പുരോഗമിക്കുകയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, 10 ാം പ്രതി റബിന്‍സ് ഹമീദ്, 15 ാം പ്രതി സിദ്ദിഖുള്‍ അക്ബര്‍, 20 ാം പ്രതി അഹമ്മദ്കുട്ടി എന്നിവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് (ബ്ലൂ കോര്‍ണര്‍) പുറപ്പെടുവിക്കുമെന്നാണ് അന്വേഷണ സംഘം എന്‍ഐഎ കോടതിയെ അറിയിച്ചത്..
Post Your Comments