
ഗുഗ്ഡാവ്: നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണു. ഹരിയാനയിലെ ഗുഡ്ഗാവിൽ ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. ആറ് കിലോമീറ്റർ നീളമുള്ള കൂറ്റൻ മേൽപ്പാലം ഗുഡ്ഗാവിൽ തിരക്കുള്ള സോഹ്ന റോഡിലാണ് നിർമിക്കുന്നത്. തകർന്നു വീണ കോൺക്രീറ്റ് ബ്ലോക്കുകൾ ജെസിബിയും ക്രെയിനും ഉപയോഗിച്ച് മാറ്റി. കുറച്ചുദിവസമായി ഗുഡ്ഗാവിൽ ശക്തമായ മഴയാണ്.
Post Your Comments