എന്ത് വില കൊടുത്താലും ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈയടക്കാനുള്ള തീരുമാനവുമായി ചൈന . ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് മിസൈല്‍ കണ്ടെത്തിയതോടെ അതീവ ജാഗ്രതയില്‍ ഇന്ത്യ .
ഇന്ത്യയ്‌ക്കെതിരായ ചൈനീസ് സേനയുടെ നീക്കം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന മിസൈലുകളും പോര്‍വിമാനങ്ങളും ഗണ്യമായി വിന്യസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ്.
കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്നത്. ഇക്കാര്യം സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ-നേപ്പാള്‍-ചൈന ട്രിജംഗ്ഷന്‍ പ്രദേശത്ത് സൈനിക ശക്തി ശക്തിപ്പെടുത്തുന്നതിനായി, ചൈനീസ് സേന കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സൈറ്റ് നിര്‍മിക്കുകയാണെന്ന് ഓപ്പണ്‍ സോഴ്സ് സാറ്റലൈറ്റ് ചിത്രം പറയുന്നു. ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളുടെ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ചൈനയും ഇന്ത്യയും അതിര്‍ത്തിപ്രദേശങ്ങളില്‍ സൈനിക, ആയുധ വിന്യാസം ശക്തമാക്കിയത്.
ഏറ്റവും പുതിയ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് അനലിസ്റ്റാണ്. ടിബറ്റിലെ മന്‍സരോവര്‍ തടാകത്തിന്റെ തീരത്ത് ചൈന കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം നിര്‍മിക്കുകയാണെന്ന് ഇമേജറിയില്‍ കാണിക്കുന്നു.
Post Your Comments